ഡൽഹിയിലെ ഗുർഗാവ്, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല.
ന്യൂഡൽഹി: തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. ഡൽഹിയിലെ ഗുർഗാവ്, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല.
ഒരു മിനിട്ടോളം നീണ്ടുനിന്ന ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് ചെറിയ കുലുക്കം അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഹരിയാനയിലെ റെവാരി ജില്ലയിലെ ബവലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ട് ചെയ്‌തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.