Currency

ജര്‍മന്‍ ഗ്രാമം 140,000 യൂറോയ്ക്ക് ലേലത്തിൽ വിറ്റു

സ്വന്തം ലേഖകൻMonday, December 11, 2017 10:13 pm

ബര്‍ലിന്‍: ജര്‍മനിയിലെ ആല്‍വൈന്‍ എന്ന ഗ്രാമം 140,000 യൂറോയ്ക്ക് ലേലത്തിൽ വിറ്റു.  20 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പഴയ പൂര്‍വ ജര്‍മനിയിലെ ഈ ചെറിയ ഗ്രാമത്തില്‍ ഇപ്പോള്‍ ഏറെയും ഒഴിഞ്ഞു കിടക്കുന്ന വീടുകളാണ്.

ലേലത്തിൽ പങ്കെടുക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടെലിഫോണ്‍ വഴി ലേലം വിളിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ആളുള്ള വീടുകളിലും ഏറെയും വാര്‍ധക്യത്തിലെത്തിയവര്‍. 2000ത്തില്‍ പ്രതീകാത്മകമായി ഒരു ഡ്യൂഷെമാര്‍ക്കിന് സ്വകാര്യ നിക്ഷേപകര്‍ക്കു വിറ്റ ഗ്രാമമാണിത്. ഗ്രാമത്തിലുള്ള 12 കെട്ടിടങ്ങളും ഷെഡ്ഡുകളും ഗാരേജുകളും എല്ലാം അടക്കമാണ് വില്‍പ്പന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x