Currency

യുഎഇയില്‍ റാക് പോലീസിന്റെ പരിസ്ഥിതി സൗഹൃദ സൈക്കിളുകള്‍ നിരത്തിലിറങ്ങി

സ്വന്തം ലേഖകന്‍Friday, April 14, 2017 12:13 pm

പരിസ്ഥിതി മലിനീകരണം തടയുക, മനുഷ്യാരോഗ്യം സംരക്ഷിക്കുക, ഇന്ധനഉപഭോഗം കുറയ്ക്കുക, ഹാനികരമായ വിഷവാതകം തടയുക എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദ സൈക്കിളുകളുടെ ഉപയോഗത്തിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

റാസല്‍ഖൈമ: യുഎഇയില്‍ പരിസ്ഥിതി സൗഹൃദ സൈക്കിളുകള്‍ നിരത്തിലിറങ്ങി. സുസ്ഥിര വികസനത്തിന്റെ ഭാഗമായി റാക് പോലീസാണ് സൗഹൃദ സൈക്കിളുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. എമിറേറ്റില്‍ പൊതുവിനോദം, ടൂറിസം എന്നീ മേഖലകളില്‍ നൂതനസേവനം ലഭ്യമാക്കുന്നതിന്റെ പ്രാരംഭമായാണ് സൈക്കിളുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

പരിസ്ഥിതിപാലനം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി സുരക്ഷിത സൈക്കിളുകള്‍ പ്രധാന പാര്‍ക്കുകളിലും, ബീച്ചുകളിലുമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. പരിസ്ഥിതി മലിനീകരണം തടയുക, മനുഷ്യാരോഗ്യം സംരക്ഷിക്കുക, ഇന്ധനഉപഭോഗം കുറയ്ക്കുക, ഹാനികരമായ വിഷവാതകം തടയുക എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദ സൈക്കിളുകളുടെ ഉപയോഗത്തിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x