Currency

ഒമാനിൽ ബലിപെരുന്നാൾ അവധി ഇന്ന് അവസാനിക്കും

സ്വന്തം ലേഖകൻSaturday, September 17, 2016 1:59 pm

ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുഅവധിദിനങ്ങൾ ഇന്ന് അവസാനിക്കും. അവധി ആഘോഷിക്കാൻ പോയവർ തിരിച്ചു വരുന്നതോടെ രാജ്യത്തെ ഗതാഗതമേഖലയിൽ ഇന്ന് കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മസ്കറ്റ്: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുഅവധിദിനങ്ങൾ ഇന്ന് അവസാനിക്കും. അവധി ആഘോഷിക്കാൻ പോയവർ തിരിച്ചു വരുന്നതോടെ രാജ്യത്തെ ഗതാഗതമേഖലയിൽ ഇന്ന് കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പെരുന്നാൾ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരവധി സന്ദര്‍ശകരാണ് കഴിഞ്ഞദിവസങ്ങളില്‍ എത്തിയത്. 

റുസൈല്‍ പാര്‍ക്, മത്ര കോര്‍ണീഷ്, ഇത്തി ബീച്ച്, നസീം ഗാര്‍ഡന്‍, കല്‍ബു പാര്‍ക്, റിയാന്‍ പാര്‍ക്, ഖുറം നാച്വറല്‍ പാര്‍ക്, അല്‍ അമിറാത്ത് പാര്‍ക് തുടങ്ങിയ മസ്കത്ത് മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അവധി ദിനങ്ങൾ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച മുതല്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പരീക്ഷ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x