Currency

അടുത്ത വർഷമാദ്യത്തിൽ ജർമ്മനിയിൽ വൈദ്യുതി നിരക്കുകൾ വർധിപ്പിക്കും

സ്വന്തം ലേഖകൻThursday, November 24, 2016 12:24 pm

പാരമ്പര്യേതര ഊര്‍ജത്തിനു നല്‍കുന്ന സബ്സിഡിയും അടിസ്ഥാന സൗകര്യ ചെലവുകളില്‍ വരുന്ന വര്‍ധനയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബർലിൻ: അടുത്ത വര്‍ഷം ആദ്യം തന്നെ ജര്‍മനിയില്‍ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. വെരിവോക്സ് എന്ന പ്രൈസ് കംപാരിസണ്‍ വെബ്സൈറ്റാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജത്തിനു നല്‍കുന്ന സബ്സിഡിയും അടിസ്ഥാന സൗകര്യ ചെലവുകളില്‍ വരുന്ന വര്‍ധനയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജനുവരി ഒന്നു മുതല്‍ തന്നെ രാജ്യത്തെ 250 വൈദ്യുതി ദാതാക്കളും ശരാശരി മൂന്നര ശതമാനം നിരക്ക് വര്‍ധന കൊണ്ട് വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം അടുത്ത വര്‍ഷം മുതല്‍ വീടൊന്നിന് ശരാശരി 50 യൂറോ പ്രതിവര്‍ഷം വൈദ്യുത ചാര്‍ജ് ഇനത്തില്‍ അധികചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ബവേറിയയുടെ ചില ഭാഗങ്ങളില്‍ പതിനഞ്ച് ശതമാനം വരെ വര്‍ധന ഉണ്ടായേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x