രണ്ടു കമ്പനികളുടെയും ഭരണനിര്‍വഹണം സ്വതന്ത്രമായി തുടരും. പരസ്പരം സഹകരിക്കുന്നതിലൂടെ, ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എമിറേറ്റ്സിന്റെ രാജ്യാന്തര സേവന ശൃംഖല ഫ്ലൈ ദുബായിയുടെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവും.
ദുബായ്: പ്രമുഖ എയര്‍ലൈനായ എമിറേറ്റ്സും ചെലവുകുറഞ്ഞ സര്‍വീസായ ഫ്ലൈ ദുബായിയും പരസ്പരം സഹകരിച്ച് സേവന ശൃംഖല വര്‍ധിപ്പിക്കുന്നു. സ്വതന്ത്രമായി വളര്‍ന്ന് വിജയം നേടിയ രണ്ട് എയര്‍ലൈനുകളും ഒന്നിച്ച് കോഡ് ഷെയറിങ് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്ക് സുഗമമായ യാത്രാ സൗകര്യമാണ് ലക്ഷ്യമിടുന്നത്.
Nomination online for 12th Garshom International Awards click here
അതേസമയം രണ്ടു കമ്പനികളുടെയും ഭരണനിര്‍വഹണം സ്വതന്ത്രമായി തുടരും. പരസ്പരം സഹകരിക്കുന്നതിലൂടെ, ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എമിറേറ്റ്സിന്റെ രാജ്യാന്തര സേവന ശൃംഖല ഫ്ലൈ ദുബായിയുടെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവും. ആഭ്യന്തര വിമാന സര്‍വീസില്‍ മുഖ്യസ്ഥാനമുള്ള ഫ്ലൈ ദുബായിയുടെ സേവന ശൃംഖല എമിറേറ്റ്സിന്റെ കരുത്ത് വര്‍ധിപ്പിക്കും.
പരസ്പര സഹകരണത്തോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചമായ സേവനം നല്കാന് പുതിയ സഹകരണം സഹായിക്കുമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ഫ്ലൈ ദുബായ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ 2022 ഓടെ, 380 വിമാനങ്ങള്‍ വഴി 240 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എമിറേറ്റ്സിനും ഫ്ലൈ ദുബായിക്കും കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കോഡ് ഷെയറിങ് വിവരങ്ങള്‍ ഈ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വ്യക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഉടമയൊന്നാണെങ്കിലും ഭരണനിര്‍വഹണം ഉള്‍പ്പെടെ ഒട്ടുമിക്ക കാര്യങ്ങളിലും ‘വ്യക്തിത്വം’ സൂക്ഷിക്കുന്നവയാണ് രണ്ട് എയര്‍ലൈനുകളും. ദുബായ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനാണ് (ഐസിഡി) ഉടമ. രണ്ടു വിമാന സര്‍വീസുകളും ആകെ 216 കേന്ദ്രങ്ങളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.