കടുത്ത ശിക്ഷ നല്‍കുന്നതിനായി സൗദി സോഷ്യല്‍ ഇന്‍ഷൂറന്‍സ് നിയമത്തിലെ 62ാം അനുഛേദം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. യോഗത്തില്‍ വ്യാജ തൊഴില്‍ നിയമനവും വ്യാജ സ്വദേശിവത്കരണവും തടയാന്‍ കടുത്ത ശിക്ഷ നല്‍കുന്ന ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.
റിയാദ്: തൊഴില്‍ മേഖലയില്‍ നടത്തുന്ന വ്യാജ നിയമന തട്ടിപ്പ് തടയാന്‍ നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കടുത്ത ശിക്ഷ നല്‍കുന്നതിനായി സൗദി സോഷ്യല്‍ ഇന്‍ഷൂറന്‍സ് നിയമത്തിലെ 62ാം അനുഛേദം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. യോഗത്തില്‍ വ്യാജ തൊഴില്‍ നിയമനവും വ്യാജ സ്വദേശിവത്കരണവും തടയാന്‍ കടുത്ത ശിക്ഷ നല്‍കുന്ന ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.
ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കാരല്ലാത്തവരെ സോഷ്യല്‍ ഇന്‍ഷൂറന്‍സിലും സ്ഥാപനത്തിന്റെ തൊഴിലാളി പട്ടികയിലും ഉള്‍പ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 10,000 റിയാലോ അല്ലെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശിപാര്‍ശ ചെയ്യുന്നത്.
തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജസ്വദേശിവത്കരണം ഇല്ലാതാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുമാണ് 2000 നവംബര്‍ 29ന് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.