Currency

ഓഫീസിനുള്ളില്‍ കള്ളപ്പണം സൂക്ഷിച്ച അഭിഭാഷകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Friday, December 30, 2016 12:22 pm

അഭിഭാഷകനായ രോഹിത് ഠണ്ഡന്റെ ഡല്‍ഹിയിലെ ഓഫിസില്‍നിന്ന് രണ്ടാഴ്ച മുന്‍പു 14 കോടി രൂപ പിടിച്ചെടുത്തിരുന്നു. 70 കോടി രൂപയുടെ അനനധികൃത സമ്പാദ്യം ഠണ്ഡന് ഉണ്ടെന്നാണ് ആരോപണം. മാത്രമല്ല, കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യവസായി പരാസ്മല്‍ ലോധയുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു സൂചന.

ന്യൂഡല്‍ഹി: ഓഫീസിനുള്ളില്‍ കള്ളപ്പണം സൂക്ഷിച്ച അഭിഭാഷകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ രോഹിത് ഠണ്ഡന്റെ ഡല്‍ഹിയിലെ ഓഫിസില്‍നിന്ന് രണ്ടാഴ്ച മുന്‍പു 14 കോടി രൂപ പിടിച്ചെടുത്തിരുന്നു. 70 കോടി രൂപയുടെ അനനധികൃത സമ്പാദ്യം ഠണ്ഡന് ഉണ്ടെന്നാണ് ആരോപണം. മാത്രമല്ല, കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യവസായി പരാസ്മല്‍ ലോധയുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു സൂചന.

ഡിസംബര്‍ 10ന് ദക്ഷിണ ഡല്‍ഹിയിലെ ഠണ്ഡന്റെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ 14 കോടി രൂപയില്‍ രണ്ടു കോടിയില്‍ അധികവും പുതിയ 2,000 രൂപാ നോട്ടുകളായിരുന്നു. അസാധുവാക്കിയ 2.62 കോടി രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ ഠണ്ഡനെ ലോധ സഹായിച്ചെന്നാണു കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ തന്റെ ഇടപാടുകാരുടെ പണമാണെന്നും രേഖകളുണ്ടെന്നും ഠണ്ഡന്‍ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം റെയ്ഡ് നടത്തിയപ്പോള്‍ ഓഫിസില്‍ ഇല്ലാതിരുന്ന ഠണ്ഡന്‍ സിസിടിവി ക്യാമറയിലൂടെ തല്‍സമയം അജ്ഞാത സ്ഥലത്തിരുന്ന് എല്ലാം വീക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x