Currency

സൗദിയില്‍ എഞ്ചിനീയര്‍ വിസയിലല്ലാത്തവര്‍ എഞ്ചിനീയറിങ് ജോലിയില്‍ തുടരാന്‍ പാടില്ലെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, August 22, 2017 12:56 pm

ഇഖാമയില്‍ എഞ്ചിനീയര്‍ പ്രൊഫഷന്‍ രേഖപ്പെടുത്താത്ത എഞ്ചിനീയര്‍മാരെ അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പിരിച്ച് വിടണമെന്നാണ് തൊഴിലുടമകളോട് കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ എഞ്ചിനിയര്‍മാരെ കൊണ്ട് വരാനുള്ള പരിഷ്‌കരിച്ച മാര്‍ഗരേഖ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കൗണ്‍സില്‍ അറിയിച്ചു.

റിയാദ്: എഞ്ചിനീയര്‍ വിസയിലല്ലാത്തവര്‍ ഇനി എഞ്ചിനീയറിങ് ജോലിയില്‍ തുടരാന്‍ പാടില്ലെന്ന് സൗദി. ഇതര പ്രൊഫഷനുകളില്‍ നിന്ന് എഞ്ചിനീയര്‍ ജോലിയിലേക്കുള്ള മാറ്റം തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചതിന്റെ അടിസ്ഥാനത്തില്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെയാണ് പുതിയ തീരുമാനം. നൂറുക്കണക്കിന് വിദേശികളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് വ്യവസായികള്‍ക്കയച്ച സര്‍ക്കുലറിലാണ് പുതിയ തീരുമാനം അറിയിച്ചിട്ടുള്ളത്.

ഇഖാമയില്‍ എഞ്ചിനീയര്‍ പ്രൊഫഷന്‍ രേഖപ്പെടുത്താത്ത എഞ്ചിനീയര്‍മാരെ അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പിരിച്ച് വിടണമെന്നാണ് തൊഴിലുടമകളോട് കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ എഞ്ചിനിയര്‍മാരെ കൊണ്ട് വരാനുള്ള പരിഷ്‌കരിച്ച മാര്‍ഗരേഖ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കൗണ്‍സില്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിരവധി എന്‍ജിനിയര്‍ ബിരുദധാരികളാണ് മറ്റു തൊഴില്‍ വിസയില്‍ വന്ന് ഭാഗ്യം പരീക്ഷിക്കുന്നത്. നല്ല ജോലി ലഭിച്ചതിന് ശേഷം പ്രൊഫഷന്‍ മാറ്റുകയായിരുന്നു ഇവരുടെ പതിവ്.

നിലവില്‍ ഏഴായിരത്തോളം സ്വദേശി എഞ്ചിനിയര്‍മാരാണ് ജോലി തേടി കൗണ്‍സിലിനെ സമീപിച്ചിട്ടുള്ളത്. തീരുമാനം നടപ്പിലാവുന്നതോടെ ഇവര്‍ക്കുള്ള ജോലി സാധ്യത കൂടുമെന്നാണ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. തീരുമാനം നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്താന്‍ മുഹറം മാസത്തിന് ശേഷം പ്രത്യേക പരിശോധന ഉണ്ടായിരിക്കുന്നതായിരിക്കും എന്നും കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x