Currency

യുകെയില്‍ നേഴ്‌സാകാന്‍ ഇനി ഐ.എല്‍.ടി.എസ്‌വേണ്ട, ഒ.ഇ.ടി മതി

Thursday, October 19, 2017 4:25 pm

നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

ലണ്ടൺ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് യുകെയിൽ നേഴ്‌സാകാന്‍ ഇനി മുതല്‍ ഒ.ഇ.ടി അഥവാ ഓക്കുപ്പേഷണല്‍ ഇംഗ്‌ളീഷ ടെസറ്റ് പാസായാല്‍ മതി. ഇതു സംബന്ധിച്ച തീരുമാനം എന്‍.എം.സി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

ഐ.എല്‍.ടി.എസ് പാസാകുക കടുപ്പമായതിനാൽ നേഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടതിനെ സാഹചര്യത്തിലാണ് ഐ.എല്‍.ടി.എസ് എന്ന നിബന്ധനയില്‍ എന്‍.എം.സി അയവുവരുത്താന്‍ തീരുമാനിച്ചത്. നിലവില്‍ അര ലക്ഷത്തോളം നേഴ്‌സുമാരുടെ കുറവാണ് യു.കെ.യില്‍ ഉള്ളത്.

ബ്രക്‌സിറ്റ് വരുന്നതോടെ യൂറോപ്പില്‍ നിന്ന് നേഴ്‌സുമാര്‍ വാരാതാവുകയും എന്‍.എച്ച്.എസിൽ നേഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമാകുമെന്നും ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x