Currency

യു.എ.ഇയില്‍ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി എസ്മയെ ചുമതലപ്പെടുത്തി

സ്വന്തം ലേഖകന്‍Sunday, May 21, 2017 4:44 pm

ഭാരം, വ്യാപ്തം, സാന്ദ്രത, താപം, ഈര്‍പ്പം, നീളം, കോണ്‍, ബലം, മര്‍ദം, ടോര്‍ക്, വൈദ്യുതി അളവ്, സമയാവൃത്തി തുടങ്ങിയവയുടെ അളവിനുള്ള ദേശീയ മാനദണ്ഡമായി ഇനി മുതല്‍ അംഗീകരിക്കുക എമിറേറ്റ്‌സ് മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനദണ്ഡങ്ങളായിരിക്കും.

റിയാദ്: എമിറേറ്റ്‌സ് മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്‌സ് അളവുതൂക്ക അതോറിറ്റിയും (എസ്മ) അബൂദബി ഗുണമേന്മ സംയോജ്യത സമിതിയും (ക്യു.സി.സി) ഒപ്പുവെച്ചു.

ഭാരം, വ്യാപ്തം, സാന്ദ്രത, താപം, ഈര്‍പ്പം, നീളം, കോണ്‍, ബലം, മര്‍ദം, ടോര്‍ക്, വൈദ്യുതി അളവ്, സമയാവൃത്തി തുടങ്ങിയവയുടെ അളവിനുള്ള ദേശീയ മാനദണ്ഡമായി ഇനി മുതല്‍ അംഗീകരിക്കുക എമിറേറ്റ്‌സ് മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനദണ്ഡങ്ങളായിരിക്കും. ഉല്‍പാദന, ഗവേഷണ മേഖലകളില്‍ കൃത്യമായ അളവ് സാധ്യമാക്കാന്‍ രാജ്യത്തെ പര്യാപ്തമാക്കുന്നതാണ് പുതിയ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x