റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ യൂറോപ്യൻ യൂണിയൻ തീരുമാനം. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ബർലിൻ: റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ യൂറോപ്യൻ യൂണിയൻ തീരുമാനം. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇതോടൊപ്പം യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയന്‍മാര്‍ക്ക് നേരെയും റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ യുക്രൈനിലെ ക്രീമിയയില്‍ അധികാരം സ്ഥാപിക്കാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം തുടരാൻ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.