Currency

ഷരിയത്ത് പ്രകാരമുള്ള വിവാഹമോചനം ജർമ്മനിയിൽ അസാധുവെന്ന് കോടതി

സ്വന്തം ലേഖകൻMonday, December 25, 2017 9:22 pm

ബർലിൻ: ഷരിയത്ത് നിയമപ്രകാരമുള്ള വിവാഹമോചനത്തിന് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ അംഗീകാരമില്ലെന്നും, അതിനാല്‍ തന്നെ ജര്‍മനിയിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്ററിസ് വ്യക്തമാക്കി. സിറിയയിലെ ഷരിയത്ത് കോടതി വിവാഹമോചനം അനുവദിച്ച ജര്‍മന്‍ ദമ്പതികളുടെ ഹര്‍ജി കോടതി തള്ളി.

വിവാഹമോചനത്തിന് ജര്‍മനിയില്‍ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ യൂറോപ്പ്യൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കും സിറിയയുടെയും ജര്‍മനിയുടെയും പൗരത്വമുള്ളതാണ്.

2013ല്‍ സിറിയയില്‍ വച്ചുള്ള ഇവരുടെ വിവാഹമോചനം സ്വകാര്യ വിവാഹമോചനമാണെന്നും ഇതിനു നിയമ സാധുതയില്ലെന്നുമാണു കോടതി വ്യക്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x