Currency

യൂറോവിങ്സിലെയും ജർമ്മൻവിംഗ്സിലെയും ജീവനക്കാരുടെ സമരം ആരംഭിച്ചു

സ്വന്തം ലേഖകൻFriday, October 28, 2016 9:29 am

ജര്‍മനിയിലെ ആഭ്യന്തര വിമാനസര്‍വീസുകളെയാണ് പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് 500 ഓളം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.

ബർലിൻ: യൂറോവിങ്സിലെയും ജർമൻവിംഗ്സിലെയും ക്യാബിന്‍ ജീവനക്കാരുടെ സമരം ആരംഭിച്ചു. യുഎഫ്ഒ യൂണിയൻ നേരത്തെ സമരത്തിനു ആഹ്വാനം ചെയ്തിരുന്നു. ഏതാണ്ട് 40,000 യാത്രക്കാരെ സമരം ബാധിച്ചതായി കമ്പനി അറിയിച്ചു. ഫ്താന്‍സയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസാണ് യൂറോവിംങ്സ്.

ജര്‍മനിയിലെ ആഭ്യന്തര വിമാന സര്‍വീസുകളെയാണ് പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് 500 ഓളം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. ശമ്പളം, കരാര്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളും മാനെജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടർന്നാണ്  സമരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x