Currency

ഉപരിസഭയിലും ബില്‍ പാസായി; വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യത്തിലേക്ക്

സ്വന്തം ലേഖകൻFriday, November 24, 2017 9:21 pm

അംഗങ്ങള്‍ ഉന്നയിച്ച നിരവധി ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉപരിസഭയിൽ ബില്‍ പാസായിരിക്കുന്നത്.

മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ നിയമം വിക്ടോറിയയില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. 25 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷം പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായി. 40 അംഗ സഭയില്‍ 22 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 18 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

നേരത്തെ അധോസഭയിൽ ബിൽ പാസായിരുന്നു. അംഗങ്ങള്‍ ഉന്നയിച്ച നിരവധി ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ്  ഉപരിസഭയിൽ ബില്‍ പാസായിരിക്കുന്നത്. ഈ ഭേദഗതികള്‍ ഇനി അധോസഭ കൂടി അംഗീകരിച്ചാല്‍ ദയാവധം നിയമമായി മാറും. ബില്‍ പാസാായാലും നിയമം പ്രാബല്യത്തിൽ വരാൻ 18 മാസം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്കാണ് ദയാവധത്തിനുള്ള അവകാശം. ദയാവധത്തിനായി അപേക്ഷിക്കുന്നവർ, അപേക്ഷ സമർപ്പിക്കുന്നതിന്  മുൻപ് ഒരു വര്ഷം എങ്കിലും വിക്ടോറിയയിൽ താമസിച്ചിരിക്കണമെന്നു മാനദണ്ഡമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x