Currency

സൗദി വിദേശ തൊഴിലാളികളുടെ താമസ രേഖ നിയമങ്ങള്‍ കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Saturday, February 4, 2017 8:08 am

കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും താമസ രേഖ പുതുക്കണമെന്നാണു നിര്‍ദേശം. പുതുക്കാന്‍ വൈകിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ചുമത്തും. രണ്ടാമതും വീഴ്ച സംഭവിച്ചാല്‍ പിഴ സംഖ്യ ആയിരം റിയാലായി വര്‍ധിക്കും.

റിയാദ്: വിദേശ തൊഴിലാളികളും തൊഴിലുടമകളും കാലാവധി തീരുന്നതിനു മുമ്പ് താമസ രേഖ പുതുക്കണമെന്ന് മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും താമസ രേഖ പുതുക്കണമെന്നാണു നിര്‍ദേശം. പുതുക്കാന്‍ വൈകിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ചുമത്തും. രണ്ടാമതും വീഴ്ച സംഭവിച്ചാല്‍ പിഴ സംഖ്യ ആയിരം റിയാലായി വര്‍ധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ വിദേശ തൊഴിലാളിയെ നാടു കടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇഖാമ ഇഷ്യൂ ചെയ്യുന്നതിലോ പുതുക്കുന്നതിലോ വീഴ്ച സംഭവിച്ചാല്‍ തൊഴിലുടമകള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യും. കാലാവധിയുള്ള ഇഖാമ ഇല്ലാത്തവര്‍ ജോലി ചെയ്യുന്നതും അവര്‍ക്ക് ജോലി നല്‍കുന്നതും കുറ്റകരമാണ്. നിയമലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x