ജൂലൈ ആദ്യം മുതല്‍ ആശ്രിത വിസയിലുള്ളവര്‍ക്ക് 100 റിയാല്‍ വീതമാണു പ്രതിമാസം ലെവിയായി അടയ്ക്കേണ്ടത്. 2018 ജൂലൈ മുതല്‍ ഇത് 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കും.
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി അടുത്ത മാസം മുതല്‍ നടപ്പിലാക്കും. കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണു വിദേശികള്‍ക്കുള്ള ലെവിയെന്ന് ധനമന്ത്രി ഡോ. മുഹമ്മദ് അല്‍ജദ്ആന്‍ അറിയിച്ചു. ജൂലൈ ആദ്യം മുതല്‍ ആശ്രിത വിസയിലുള്ളവര്‍ക്ക് 100 റിയാല്‍ വീതമാണു പ്രതിമാസം ലെവിയായി അടയ്ക്കേണ്ടത്. 2018 ജൂലൈ മുതല്‍ ഇത് 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കും.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 200 റിയാല്‍ വീതമാണു ലെവി അടയ്ക്കേണ്ടത്. ആശ്രിത ലെവി നടപ്പാകുന്നത് കുടുംബ സമേതം സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് വലിയ തിരിച്ചടിയാകും. ചെറിയ വരുമാനമുള്ള കുടുംബത്തിന് ലെവി താങ്ങാനാകില്ല. അടുത്ത വര്‍ഷം ലെവി 200 റിയാലാകുന്നതോടെ നല്ലൊരു ശതമാനം കുടുംബങ്ങളും മടങ്ങിപ്പോകാനാണു സാധ്യത. വിദേശ തൊഴിലാളികളെ കുറയ്ക്കാന്‍ കമ്പനികള്‍ക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടാക്കും. ഇതുമൂലം വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടാനിടയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.