
റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന തുകയില്‍ വീണ്ടും ഇടിവ്. എട്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരും മാസങ്ങളില്‍ വിദേശത്തേക്കയയ്ക്കുന്ന തുകയില്‍ ഇടിവ് തുടരുമെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അടുത്ത എട്ട് മാസത്തിനകം ഒന്നര ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്തേക്കയയ്ക്കുന്ന തുകയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിദേശികള്‍ നാട്ടിലയച്ചത് 890 കോടി റിയാലായിരിന്നു. ഈ വര്‍ഷം 770 കോടി റിയാലായി കുറഞ്ഞു. 1200 കോടി സൗദി റിയാലിന്റെ കുറവാണ് സെപ്തംബര്‍ മാസത്തില്‍ മാത്രം. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഒരു വ്യക്തി പ്രതിമാസം നാട്ടിലേക്കയച്ച തുക ശരാശരി 900 റിയാലായിരുന്നത് ഇപ്പോള്‍ 760 റിയാലായി കുറഞ്ഞു. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2017 ഡിസംബര്‍ മാസം വിദേശത്തേക് പോകുന്ന തുകയില്‍ വന്‍ ഇടിവുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. നിലവില്‍ രാജ്യത്ത് വിദേശികള്‍ ജനസംഖ്യയുടെ 37 ശതമാനമാണ്. 2018 അവസാനത്തോടെ 32 ശതമാനമായി ഇത് കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.