ജൂലൈ മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരാള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതം ഒരു വര്‍ഷത്തേക്ക് 1200 റിയാലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നാലംഗ കുടുംബത്തിന് 4800 റിയാല്‍ ഈ ഇനത്തില്‍ പുതിയ ബാധ്യത വരും.
റിയാദ്: സൗദിയില്‍ ആശ്രിത വിസക്കാരുടെ ഇഖാമ പുതുക്കുന്നതിനുള്ള ചിലവ് കൂടുന്നു. ജൂലൈ മുതല്‍ ഫാമിലി അംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിന് കൂടുതല്‍ പണം ഈടാക്കുമെന്ന് സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി തുടങ്ങി. ഇഖാമ പുതുക്കുന്നതിന് 1200 റിയാല്‍ വീതമാണ് ശമ്പളത്തില്‍ നിന്ന് ഈടാക്കുന്നത്.
ജൂലൈ മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരാള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതം ഒരു വര്‍ഷത്തേക്ക് 1200 റിയാലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നാലംഗ കുടുംബത്തിന് 4800 റിയാല്‍ ഈ ഇനത്തില്‍ പുതിയ ബാധ്യത വരും. പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ ഇഖാമ പുതുക്കുന്നവരുടെ മാസ ശമ്പളത്തില്‍ നിന്ന് ഈ തുക കുറവു വരുത്തുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇഖാമ പുതുക്കുന്ന സമയത്ത് തുക ഒന്നിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ചില കമ്പനികള്‍ ഈ തുക ആദ്യം അടയ്ക്കുകയും പിന്നീട് പ്രതിമാസം ജീവനക്കാരില്‍ നിന്ന് ഇടാക്കുകയുമാണ് ചെയ്യുന്നത്. അതേസമയം വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ ആശ്രിതരുടെ ലെവി നാല് മടങ്ങായി വര്ധിക്കുമെന്നുറപ്പായതോടെ പലരും കുടുംബത്തെ നാട്ടിലയയ്ക്കാനുള്ള ശ്രമത്തിലാണ്.
ചെറിയ വരുമാനക്കാരായ പ്രവാസികുടുംബങ്ങളില്‍ നല്ലൊരു വിഭാഗവും പുതിയ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ച് പോരേണ്ടിവരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.