
ജിദ്ദ: സൗദിയിലെ അക്കൗണ്ടിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഉദ്യോഗസ്ഥന് അറിയിച്ചു. നിലവില്‍ സൗദികളേക്കാള്‍ ഏറെ കൂടുതലാണ് അക്കൗണ്ടില്‍ രംഗത്തെ വിദേശികളുടെ എണ്ണം. സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
171,800 അക്കൗണ്ടന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4800 സൗദികളും ബാക്കി 167,000 പേരും വിദേശികളാണെന്ന് അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് സെക്രട്ടറി ജനറല്‍ അഹ്മദ് അല്‍ മിഗ്മാസ് അറിയിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും കൂടുതല്‍ സ്വദേശികളെ അക്കൗണ്ടിംഗ് രംഗത്തേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി തൊഴില്സാമൂഹ്യവികസന മന്ത്രാലയം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ വിദേശികളെ ജോലിക്കെടുക്കുമ്പോള്‍ അക്കൗണ്ടിംഗ് മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെ മാത്രമേ ഇനി മുതല്‍ നിയമിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ക്രമേണ ഈ മേഖലയില്‍ സൗദികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിംഗ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.