Currency

സൗദിയില്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് രാജ്യം വിടാന്‍ അവസരം

സ്വന്തം ലേഖകന്‍Tuesday, June 6, 2017 2:41 pm

പ്രാബല്യത്തിലുളള പൊതുമാപ്പ് കാലയളവിലാണ് ഇളവ് അനുവദിക്കുന്നതെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യാത്ര നിഷേധിക്കരുതെന്ന് അറിയിച്ച് സൗദിയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ അയച്ചു. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിക്കുന്ന പല നിയമ ലംഘകരും ഹാജരാക്കുന്നത് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുകളാണ്.

റിയാദ്: കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുള്ള നിയമ ലംഘകരായ വിദേശികളെ രാജ്യം വിടാന്‍ അനുവദിക്കുമെന്ന് സൗദി. പ്രാബല്യത്തിലുളള പൊതുമാപ്പ് കാലയളവിലാണ് ഇളവ് അനുവദിക്കുന്നതെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും നടത്തിയ ചര്‍ച്ചയിലാണ് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുള്ള വിദേശികളെ രാജ്യം വിടാന്‍ അനുവദിക്കുന്നതിന് ധാരണയായത്.

കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യാത്ര നിഷേധിക്കരുതെന്ന് അറിയിച്ച് സൗദിയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ അയച്ചു. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിക്കുന്ന പല നിയമ ലംഘകരും ഹാജരാക്കുന്നത് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുകളാണ്. എന്നാല്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല.

ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് വേളയില്‍ ഇത്തരക്കാര്‍ക്ക് ഇളവു നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ പാസ്‌പോര്‍ട്ട് വകുപ്പം ഏവിയേഷന്‍ അതോറിറ്റിയും തീരുമാനിച്ചത്. ഹജ്ജ്, ഉംറ, വിസിറ്റ്, ട്രാന്‍സിറ്റ് വിസക്കാരായ നിയമ ലംഘകര്‍ക്ക് പാസ്‌പോര്‍ട്ട്, കണ്‍ഫേം ചെയ്ത ടിക്കറ്റ് എന്നിവയുമായി എയര്‍പോര്‍ട്ടില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x