
അബുദാബി: എമിറേറ്റിലെ വിദേശികളായ താമസക്കാർക്ക് കെട്ടിടത്തിന്റെ വാർഷിക വാടകയുടെ മൂന്ന് ശതമാനം ഫീസ് ഏർപ്പെടുത്തി. അബുദാബി ഡിസ്‌ട്രിബ്യൂഷൻ കമ്പനിയുടെ വൈദ്യുതി, വെള്ളം തുടങ്ങിയവയ്‌ക്കുള്ള ഫീസിനൊപ്പം ഈ തുകയും ഇനി അടക്കേണ്ടി വരും. കെട്ടിട ഉടമകൾക്ക് ഫീസ് ബാധകമല്ല.
നഗരസഭ ഏർപ്പെടുത്തിയ ഫീസ് സംബന്ധിച്ച നിയമത്തിന് 2016 ഫെബ്രുവരി മുതൽ മുൻകാല പ്രാബല്യമുണ്ട്. ഇനി ഫീസ് അടയ്‌ക്കുമ്പോൾ 11 മാസത്തെ ഫീസ് അധികമായി നൽകണം. 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടയ്‌ക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.