Currency

2000 രൂപയുടെ വ്യാജനോട്ടുകളുമായി ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Monday, January 30, 2017 7:00 am

18 ലക്ഷം രൂപ മൂല്യമുള്ള പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ നരേലയ്ക്ക് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച രാത്രിയാണ് പൊലീസ് ഇവരെ പിടികൂടിയത്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍. 18 ലക്ഷം രൂപ മൂല്യമുള്ള പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ നരേലയ്ക്ക് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച രാത്രിയാണ് പൊലീസ് ഇവരെ പിടികൂടിയത്. പുതിയ നോട്ടുകള്‍ ഇറങ്ങിയ ശേഷം ഡല്‍ഹി പൊലീസ് നടത്തുന്ന ഏറ്റവും വലിയ കളളനോട്ട് വേട്ടയാണിത്.

ആസാദ് സിംഗ്, മനോജ് , സുനില്‍ കുമാര്‍ എന്നിവരെയാണ് കള്ളനോട്ടുകളുമായി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും വേണ്ടി വ്യാജനോട്ടുകള്‍ അച്ചടിക്കുന്നവരാണ് പിടിയിലായവരെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സജ്ജീവ് യാദവ് പറഞ്ഞു.

അച്ചടിയന്ത്രവും സ്‌കാനിംഗ് മെഷീനും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് ആസാദ് വ്യാജനോട്ടുകള്‍ അച്ചടിച്ചിരുന്നത്. നാല് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ ഹവാല ഇടപാടുകാര്‍ക്കും, വാതുവെപ്പുകാര്‍ക്കും കൈമാറിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x