Currency

ബട്ടർ ക്ഷാമം; ബ്രിട്ടണിലെ ക്രിസ്മസ് കേക്ക് വിപണി പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻFriday, November 11, 2016 10:08 pm

ഡയറി ഫാമുകളില്‍ നിന്നുള്ള സപ്ലെ കുറഞ്ഞതാണ് പ്രധാന കാരണം. ബട്ടർ വിലയും കൂടിയിട്ടുണ്ട്. ബട്ടര്‍ വില ടണിനു 3,600 പൗണ്ടില്‍ നിന്ന് 3800 പൗണ്ടായിട്ടാണ് വർധിച്ചത്.

ലണ്ടൻ: രാജ്യത്ത് ബട്ടറിനും ക്രീമിനും ക്ഷാമം അനുഭവപ്പെടുന്നു. ഇതോടെ ക്രിസ്മസ് കേക്ക് വിപണി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പാലുല്പന്നങ്ങളായ വെണ്ണ, തൈര്, നെയ്യ് എന്നിവയുടെ വിപണി ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഡയറി ഫാമുകളില്‍ നിന്നുള്ള സപ്ലെ കുറഞ്ഞതാണ് പ്രധാന കാരണം. ബട്ടർ വില കൂടിയിട്ടുമുണ്ട്. ബട്ടര്‍ വില ടണിനു 3,600 പൗണ്ടില്‍ നിന്ന് 3800 പൗണ്ടായിട്ടാണ് വർധിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഡയറി കര്‍ഷകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ രാജ്യത്തെ പാല് വിതരണം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. ദൗര്‍ലഭ്യം വന്നതോടെ പാല് വില ലിറ്ററിന് 20 പെന്‍സില്‍ നിന്ന് 30 പെന്‍സായി ഉയരുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x