Currency

കനേഡിയൻ സർക്കാരിന്റെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിന് ഇന്ത്യൻ പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രിയമേറുന്നു

സ്വന്തം ലേഖകൻThursday, December 28, 2017 9:52 pm

ടൊരോന്റോ: ഐടി പ്രൊഫഷണലുകളുടെ കുടിയേറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രിയമേറുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റനയം ആശങ്ക ഇടയാക്കിയ സാഹചര്യത്തിലായിരുന്നു കാനഡ ഫാസ്റ്റ് ട്രാക്ക് അവതരിപ്പിച്ചത്.

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള റിക്രൂട്ട് അപേക്ഷകളില്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ കൈക്കൊള്ളുമെന്നതാണു ഫാസ്റ്റ് ട്രാക്കിന്റെ പ്രത്യേകത. മാസങ്ങളോളം എടുത്തിരുന്ന നടപടികളാണ് വെറും ഒന്നര ആഴ്ച കൊണ്ടു പുതിയ പദ്ധതിയിലൂടെ പൂർത്തീകരിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സ്, സിസ്റ്റം അനലിസ്റ്റുകള്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ എന്നീ മൂന്ന് ടോപ്പ് വിഭാഗങ്ങളിലാണ് വിസ നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x