Currency

കാനഡയിലേക്കുള്ള ഇമിഗ്രേഷനെ പിന്തുണയ്ക്കുന്ന ക്യാംപയിന്‍ ത്വരിതപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ്

സ്വന്തം ലേഖകന്‍Saturday, December 22, 2018 12:28 pm

കാനഡ: കാനഡയിലേക്കുള്ള ഇമിഗ്രേഷനെ പിന്തുണയ്ക്കുന്നതിനുള്ള ക്യാംപയിന്‍ ഫെഡറല്‍ ഗവണ്‍മെന്റ് കൂടുതല്‍ ഊര്‍ജിതമാക്കുന്നു. കാനഡയിലും വിദേശങ്ങളിലും പൊതുവായി കുടിയേറ്റ വിരുദ്ധ മനോഭാവം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി കാനഡ ഒരു ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവ് ആരംഭിച്ചിരിക്കുന്നത്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വസ്തുതകളെയും വ്യക്തിപരമായ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് ഈ ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ സമൂഹങ്ങളിലെ വിജയകരമായ കുടിയേറ്റത്തിന്റെ കഥകള്‍ പങ്ക് വയ്ക്കാനുള്ള ക്ഷണം ഈ ഇനീഷ്യേറ്റീവിന്റെ ഭാഗമായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നോട്ട് വച്ചിരുന്നു. ഇത്തരം അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കാംപയിന്‍ വെബ്സൈറ്റുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

പ്രചാരണത്തിന്റെ ഭാഗമായി പോസിറ്റി ഇമിഗ്രന്റ് അനുഭവങ്ങള്‍ പങ്ക് വയ്ക്കാനായി ആളുകള്‍ക്ക് ടൂള്‍കിറ്റും നല്‍കിയിരുന്നു. ഇതിനൊപ്പം കുടിയേറ്റക്കാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്ന നിര്‍ണായകമായ സന്ദേശങ്ങള്‍ പങ്ക് വയ്ക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x