ഫെഡറല്‍ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഭൂരിപക്ഷം കേസുകളും കുടിയേറ്റ നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിലാണ്.
ബർലിൻ: കഴിഞ്ഞ വർഷം രാജ്യത്ത് കുറ്റകൃത്യങ്ങളിൽ 32 ശതമാനം വർധന ഉണ്ടായതായി കണക്കുകൾ. ഫെഡറല്‍ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഭൂരിപക്ഷം കേസുകളും കുടിയേറ്റ നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിലാണ്. 436,387 കേസുകളാണ് കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് കഴിഞ്ഞ വർഷം നടന്ന ആകെ കുറ്റകൃത്യങ്ങളില്‍ നാല്‍പ്പതു ശതമാനവും കുടിയേറ്റ നിയമ ലംഘനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 171,477 കേസുകളാണ് ഇത്തരത്തിൽ രെജിസ്റ്റർ ചെയ്യപ്പെട്ടത്. കുടിയേറ്റ നിയമലംഘനക്കേസുകളുടെ കാര്യത്തിൽ 2014ലേതിനെ അപേക്ഷിച്ച് 151 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.