Currency

യു.എ.ഇ മുഴുവന്‍ സ്‌പെക്ട്രം ഫീസുകളും പുതുക്കി നിശ്ചയിച്ചു

സ്വന്തം ലേഖകന്‍Friday, December 30, 2016 12:17 pm

പുതിയ നിരക്ക് പുതുവര്‍ഷ ദിനത്തില്‍ നിലവില്‍ വരും. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഫ്രീക്വന്‍സികള്‍, നാവിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഫ്രീക്വന്‍സികള്‍ എന്നിവയ്ക്കും പുതിയ ഫീസ് നിരക്ക് നല്‍കേണ്ടി വരും.

റിയാദ്: യു.എ.ഇയില്‍ മൊബൈല്‍ സേവനം, റേഡിയോ പ്രക്ഷേപണം തുടങ്ങി വയര്‍ലൈസ് സംവിധാനവുമായി ബന്ധപ്പെട്ട മുഴുവന്‍ സ്‌പെക്ട്രം ഫീസുകളും പുതുക്കി നിശ്ചയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റേഡിയോ, വയര്‍ലെസ് സംവിധാനമടക്കം മുഴുവന്‍ ഫ്രീക്വന്‍സികള്‍ക്കും സ്‌പെക്ട്രം ഫീസ് നിരക്ക് പരിഷ്‌കരിക്കാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. പുതിയ നിരക്ക് പുതുവര്‍ഷ ദിനത്തില്‍ നിലവില്‍ വരും. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഫ്രീക്വന്‍സികള്‍, നാവിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഫ്രീക്വന്‍സികള്‍ എന്നിവയ്ക്കും പുതിയ ഫീസ് നിരക്ക് നല്‍കേണ്ടി വരും.

ഉപഗ്രഹങ്ങള്‍ വഴിയും, ഭൂതലം വഴിയും പ്രക്ഷേപണം ചെയ്യുന്ന റേഡിയോകള്‍ക്കും പുതിയ ഫീസ് ബാധകമായിരിക്കുമെന്ന് ടിആര്‍എ വ്യക്തമാക്കി. ആഗോളനിലവാരത്തിന് അനുസരിച്ച് ഈ മേഖലയിലെ സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷമാണ് ഫീസ് പരിഷ്‌കരിക്കുന്നതെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മാജിദ് സുല്‍ത്താന്‍ അല്‍ മെസ്മര്‍ പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റികള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്‌പേസ് സര്‍വീസ് തുടങ്ങി പുതിയ മേഖലകളെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x