പുതിയ ഹിജ്‌റ വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന വനിതാവത്കരണം ഒരു മാസം വൈകി സഫര്‍ ആദ്യം (ഒക്ടോബര്‍ 21) മുതലാണ് നടപ്പാക്കുന്നത്. സ്ഥാപന ഉടമകള്‍ക്ക് കൂടുതല്‍ മുന്നൊരുക്കത്തിന് ഒരു മാസത്തെ വൈകിക്കല്‍ സഹായകരമാവും. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് പുറമെ, സ്ത്രകള്‍ ഉപയോഗിക്കുന്ന ഇതര വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകളിലും മൂന്നാം ഘട്ടത്തില്‍ വനിതവത്കരണം നടപ്പാക്കും.
റിയാദ്: സൗദിയില്‍ കടകളിലെ വനിതവത്കരണത്തിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നു. ഒക്ടോബര്‍ 21 മുതലാണ് മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന കടകളില്‍ രണ്ട് ഘട്ടങ്ങളിലായി വനിതവത്കരണം നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ട സാഹചര്യത്തിലാണ് മൂന്നാം ഘട്ടം നടപ്പാക്കുന്നത്.
പുതിയ ഹിജ്‌റ വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന വനിതാവത്കരണം ഒരു മാസം വൈകി സഫര്‍ ആദ്യം (ഒക്ടോബര്‍ 21) മുതലാണ് നടപ്പാക്കുന്നത്. സ്ഥാപന ഉടമകള്‍ക്ക് കൂടുതല്‍ മുന്നൊരുക്കത്തിന് ഒരു മാസത്തെ വൈകിക്കല്‍ സഹായകരമാവും. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് പുറമെ, സ്ത്രകള്‍ ഉപയോഗിക്കുന്ന ഇതര വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകളിലും മൂന്നാം ഘട്ടത്തില്‍ വനിതവത്കരണം നടപ്പാക്കും.
സ്ത്രീകള്‍ക്കുള്ള സ്‌പ്രേ കടകള്‍, കല്യാണ വസ്ത്രങ്ങള്‍, രാത്രി ധരിക്കുന്ന വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, ഷോക്‌സുകള്‍ തുടങ്ങിയ വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകളിലും മാതൃ, ശിഷു സംരക്ഷണ വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകളിലും സ്വദേശി സ്ത്രീകളെ നിയമിച്ചിരിക്കണം. ഷോപ്പിങ് മാളുകള്‍ക്കകത്തും പുറത്തുമുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കെട്ടിടത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.