Currency

സൗദിയില്‍ നിന്ന് എക്സിറ്റ്; ഇഖാമയില്‍ 2 മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, March 13, 2018 4:40 pm

റിയാദ്: സൗദിയില്‍ നിന്ന് എക്സിറ്റ് അടിക്കണമെങ്കില്‍ ഇഖാമയില്‍ രണ്ടു മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകണമെങ്കില്‍ ഇഖാമയില്‍ രണ്ടുമാസത്തെ കാലാവധി വേണമെന്നും അല്ലെങ്കില്‍ ഇഖാമ പുതുക്കിയ ശേഷം മാത്രമേ എക്സിറ്റ് അടിക്കാനാകൂ എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇക്കാര്യം ജവാസാത്ത് ഔദ്യോഗികമായി നിഷേധിച്ചു.

ഇഖാമയില്‍ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്സിറ്റ് അടിക്കാന്‍ കഴിയും. എക്‌സിറ്റ് അടിച്ച ശേഷം തുടരുന്ന കാലാവധിക്ക് ലെവിയടക്കണമെന്നും ജവാസാത്ത് അറിയിച്ചു. എക്‌സിറ്റ് വിസയില്‍ തുടരുന്നത് അറുപത് ദിവസമാണെങ്കില്‍ അത്രയും ദിവസത്തിനും ലെവിയടക്കണം. ഇഖാമയില്‍ ഒരു മാസമാണ് കാലാവധി എങ്കില്‍ ഒരു മാസത്തേക്കുള്ള ലെവിയാണ് അധികം അടക്കേണ്ടതെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x