ഓസ്ട്രേലിയയിൽ ജോലി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വരുത്താൻ ഇടയുള്ള തെറ്റുകൾ, ജോലിക്കായി അപേക്ഷിക്കേണ്ട രീതി തുടങ്ങി ഓസ്ട്രേലിയൻ തൊഴിൽ മേഖലയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആദ്യ ജോലി കണ്ടെത്തുക അൽപ്പം പ്രയാസമുള്ള കാര്യമാണ്. ജോലി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിൽ വരുത്താൻ ഇടയുള്ള തെറ്റുകൾ, ഓസ്ട്രേലിയയിൽ ജോലിക്കായി അപേക്ഷിക്കേണ്ട രീതി തുടങ്ങി ഓസ്ട്രേലിയൻ തൊഴിൽ മേഖലയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
ഇഷ്ടപ്പെട്ട തൊഴിൽ മേഖല കണ്ടെത്തുക
ഓസ്ട്രേലിയയിൽ തൊഴിൽ സാധ്യത കൂടുതലുള്ള മേഖല ഏതെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അതിൽ നിങ്ങൾക്ക് താല്പര്യമുള്ള മേഖല ഏതെന്ന് തിരിച്ചറിയുക. തൊഴിലാളിയുടെ സൗകര്യം അനുസരിച്ചു ഫുൾ ടൈം ആയും , പാർട് ടൈം ആയും, കാഷ്വൽ ആയും, കോൺട്രാക്റ്റ് അടിസ്ഥാനത്തിലും ജോലി ചെയ്യാൻ രാജ്യത്ത് സൗകര്യമുണ്ട്.
ആശ്രയിക്കാവുന്ന വെബ്സൈറ്റുകൾ
സെൻട്രലിങ്കിലും തൊഴിൽ ഏജൻസികളിലും റെജിസ്റ്റർ ചെയ്യുക
ജോലി സാധ്യകളെക്കുറിച്ചു അറിയാനായി സെൻട്രലിങ്കിലും സർക്കാർ അംഗീകൃത തൊഴിൽ ഏജൻസികളിലും റെജിസ്റ്റർ ചെയ്യാവുന്നതാണ്. തൊഴിൽ ഏജൻസികളിൽ റെജിസ്റ്റർ ചെയ്യുന്നത് ജോലി ലഭിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്ക് സർക്കർ സൗജന്യമായി നൽകുന്ന സേവനമാണിത്. കൂടുതൽ വിവരങ്ങൾക്ക് https://docs.employment.gov.au/documents/jobactive-helping-you-find-work
തൊഴിലുടമയെ നേരിട്ട് ബന്ധപ്പെടുക
യോഗ്യതക്കനുസൃതമായി നിങ്ങൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യതകളുള്ള സ്ഥാപനങ്ങൾ കണ്ടെത്തിൽ തൊഴിലുടമയെ നേരിട്ട് ബന്ധപ്പെടുന്നത് ആണ് നല്ലത്. നിരവധി പുതിയ ഇന്ത്യൻ കമ്പനികൾ ഓസ്ട്രേലിയയിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഐ ടി ഉൾപ്പെടെയുള്ള മേഖലകളിൽ. അവയുടെ റിക്രൂട്ട്മെൻറിൽ ഇന്ത്യൻ വംശജർക്ക് അവസരങ്ങൾ ലഭിക്കാമെന്ന കാര്യം ഓർമിക്കുക. കാണുന്ന ജോലികൾക്കെല്ലാം അപേക്ഷ അയയ്ക്കുന്നത് ഒഴിവാക്കുക. തല്പര്യമുള്ളതിനു മാത്രം അപേക്ഷ ൻൽകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I read this piece of writing fully on the topic of the difference of hottest and previous technologies, it’s awesome article.