Currency

സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലഘകര്‍ക്ക് ആറുമാസം തടവു ശിക്ഷ

സ്വന്തം ലേഖകന്‍Tuesday, August 1, 2017 10:36 am

വിദേശികള്‍ക്ക് തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്. മാത്രവുമല്ല താമസാനുമതിരേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണ്.

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് ആറുമാസം തടവു ശിക്ഷ. ഇഖാമ, തൊഴില്‍ നിയമ ലഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. നാലു മാസം നീണ്ട പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വിദേശികള്‍ക്ക് തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്. മാത്രവുമല്ല താമസാനുമതിരേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണ്.

ഇത്തരം നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തും. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തും. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന് നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തുന്നതുനുള്ള ശ്രമം തുടരുമെന്നും ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കി.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x