Currency

യുകെയിൽ ലൈംഗികബന്ധത്തിലൂടെ സിക്ക വൈറസ് പടർന്നതായി സ്ഥിരീകരണം

സ്വന്തം ലേഖകൻThursday, December 1, 2016 1:59 pm

ലണ്ടൻ: യുകെയില്‍ ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പടര്‍ന്നതായി സ്ഥിരീകരണം. സിക്ക ബാധിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ പങ്കാളിയില്‍ നിന്നാണ് യുവതിക്ക് രോഗം പിടിപെട്ടത്. ഇതാദ്യമായാണ് യുകെയില്‍ ഇത്തരത്തില്‍ സിക്ക രോഗം പടർന്നതായി സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

യുകെയില്‍ ഇതുവരെ 265 പേരിലാണ് സിക്ക രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏഴു പേര്‍ ഗര്‍ഭിണികളാണ്. ഗര്‍ഭസ്ഥ ശിശുകളുടെ മസ്തിഷ്‌ക വളര്‍ച്ച മുരടിക്കുകയും തുടര്‍ന്ന് തലയോട്ടി ചുരുങ്ങുകയും ചെയ്യുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. സിക്ക രോഗം കണ്ടെത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ എത്രയും വേഗം ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x