Currency

സൗദിയിലെ ആദ്യ വനിത ജിം ഈ മാസം ആരംഭിക്കും

സ്വന്തം ലേഖകന്‍Tuesday, February 14, 2017 1:43 pm

റിയാദ്: രാജ്യത്തെ കായിക താരങ്ങള്‍ക്കു വേണ്ടി ആരംഭിക്കുന്ന ആദ്യ വനിതാ ജിം ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. കായികരംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിം പ്രവര്‍ത്തനമാരംഭിക്കുന്നത്. കൂടുതല്‍ ജിമ്മുകള്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് സൗദി രാജകുമാരി റീമ ബിന്‍ഡ് ബന്ദര്‍ പറഞ്ഞു.

ജിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നീന്തല്‍, ഓട്ടം, ഭാരോദ്വഹനം എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജിമ്മുകളില്‍ ഉണ്ടാകും. എന്നാല്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നീ കായിക ഇനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളോ അതിനുള്ള മറ്റ് സൗകര്യങ്ങളോ ജിമ്മുകളില്‍ ഉണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x