
റിയാദ്: സൗദി പാസ്പോര്‍ട്ട് വിഭാഗം അഞ്ചു സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സംവിധാനമായ അബ്ഷീര്‍ വഴിയാണ് പുതിയ സേവനങ്ങള്‍ ലഭിക്കുക. പുതിയ സേവനങ്ങള്‍ ജവാസാത്ത് മേധാവി ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈനിലേക്ക് മാറ്റിയ സേവനങ്ങള്‍ ഇവയാണ്:
1. നഖ് ലുല് മഅ് ലൂമാത്ത് അഥവാ പ്രവാസികളുടേയും ആശ്രിതരുടേയും വിസ വിവരങ്ങള്‍ പാസ്പോര്ട്ടില് പുതുക്കി ചേര്‍ക്കല്‍.
2. വ്യക്തികള്‍ക്ക് കീഴിലെ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം.
3. അബ്ഷീര്‍ അക്കൗണ്ട് ഉടമകള്‍ക്ക് കീഴിലുള്ള വിദേശികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രിന്റിങ്
4. ജവാസാത്തില്‍ നിന്നുള്ള നടപടി പൂര്‍ത്തിയാക്കാന്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തല്‍.
5.ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം.
അതേസമയം പുതുക്കിയ പാസ്പോര്ട്ടിലേക്ക് വിവരങ്ങള്‍ മാറ്റുന്ന നടപടി അഥവാ നഖ്ലുല് മഅ്ലൂമാത്തിനാണ് ഏറ്റവും കൂടുതല്‍ പേര് പാസ്പോര്‍ട്ട് വിഭാഗത്തിലെത്തുന്നത്. ഇത് ഓണ്‍ലൈന്‍ വഴിയാക്കിയത് പൗരന്മാര്ക്കും സ്വദേശികള്‍ക്കും ഗുണമാകും. റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ്, ഹുറൂബ് എന്നീ നടപടിക്കുള്ള സേവനങ്ങള്‍ നേരത്തേ തന്നെ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.