
ജിദ്ദ: സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെ സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ് നല്‍കുമെന്ന് സൗദി മോണിട്ടറി ഏജന്‍സി. ഇതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്.
ശ്രദ്ധിച്ച് വാഹനം ഓടിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കായിരിക്ക് 2018 ജൂണ്‍ മാസം വരെയാണ് പോളിസിയില്‍ ഇളവു ലഭിക്കുക. ഈ പദ്ധതി പ്രകാരം, ഒരു വര്‍ഷം ഇന്‍ഷുറന്‍സ് ക്ലൈം ചെയ്യാത്ത ഉടമകള്‍ക്ക് പോളിസി നിരക്കില്‍ 15 ശതമാനം ഇളവായിരിക്കും ലഭിക്കുക. രണ്ടു വര്‍ഷം ക്ലൈം ചെയ്യാത്തവര്‍ക്ക് 25 ശതമാനവും മൂന്നുവര്‍ഷം അപകടങ്ങള്‍ ഒന്നും സംഭവിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 30 ശതമാനമായിരിക്കും ഇളവ് ലഭിക്കുക.
സൗദിയിലെ എല്ലാ വാഹനങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോളിസി നിരക്കില്‍ ഇളവനുവദിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.