
ജിദ്ദ: ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇറക്കുതി ചെയ്യുന്നവരും നിര്‍മാതാക്കളും ട്രാന്‍സ് ഫാറ്റ് കുറക്കുന്നതിന് നിശ്ചയിച്ച നിബന്ധനകള്‍ പാലിക്കുന്നുണ്ടോയേന്ന് ഉറപ്പുവരുത്തുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പരിശോധന കാമ്പയിന്‍ തുടങ്ങി. ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പ് കുറക്കുകയും ആരോഗ്യകരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളിലെ കടകളില്‍ ഇറക്കുതി ചെയ്തതും അല്ലാത്തതുമായ വിവിധ ഇനം ഭക്ഷ്യവസ്തുക്കള്‍ കാമ്പയിന്റെ ഭാഗമായി പരിശോധിക്കും. പ്രധാനമായും കേക്ക്, ബിസ്‌ക്കറ്റ്, മിഠായികള്‍, ചീസ്, ഐസ്‌ക്രീം, ചോക്‌ലേറ്റ്, വെജിറ്റബിള്‍ ഓയില്‍ തുടങ്ങിയവയാകും പരിശോധിക്കുക.
ഭക്ഷ്യവസ്തുക്കളില്‍ ട്രാന്‍സ് ഫാറ്റിന്റെ ഉപയോഗം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.