വാണിജ്യ, വ്യാവസായിക മന്ത്രി ഡോ. അലി ബിൻ മസൂൂദ് ബിൻ അലി അൽ സുനൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മസ്കറ്റ്: സ്കൂളുകളിൽ സമീകൃത ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി രൂപീകരിക്കാൻ ഒമാനിലെ ഭക്ഷ്യ സുരക്ഷ കമ്മിറ്റി തീരുമാനിച്ചു. വാണിജ്യ, വ്യാവസായിക മന്ത്രി ഡോ. അലി ബിൻ മസൂൂദ് ബിൻ അലി അൽ സുനൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
വേൾഡ് ഫുഡ് പ്രൊഗ്രാമിന്റെ നിർദേശമനുസരിച്ച് ആരോഗ്യ മന്ത്രാലയത്തിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരെ അംഗങ്ങളാക്കിയാകും കമ്മിറ്റി രൂപീകരിക്കുക. സ്കൂൾ കുട്ടികൾക്ക് സമീകൃത ഉച്ചഭക്ഷണം ലഭ്യമാക്കുന്നത് സംബന്ധിച്ച പദ്ധതിയ്ക്ക് ഈ കമ്മിറ്റി രൂപം നൽകും.
അതേസമയം രാജ്യത്തെ ഭക്ഷസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പബ്ലിക് അഥോററ്റി ഫോർ സ്റ്റോർസ് ആൻഡ് ഫുഡ് റിസർവ്സിന്റെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കാനും ഭക്ഷ്യ സുരക്ഷ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.