
ജിദ്ദ: അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ മലയാളികള്‍ ജയില്‍ മോചിതരായി. സൗദിയിലെ അല്‍ഹസ്സയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നാല് മലയാളികളാണ് പത്തു ദിവസങ്ങള്‍ക്കു ശേഷം ജയില്‍ മോചിതരായത്. ഞായറാഴ്ച വൈകിട്ടാണ് ഇവര്‍ പുറത്തിറങ്ങിയത്. ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യോത്സവം അല്‍ഹസ്സയില്‍ നടക്കേണ്ടതിന്റെ തലേ ദിവസം പൊലീസെത്തി സംഘാടകരായ നാലു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ എംബസി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് യാതൊരു കേസും രേഖപ്പെടുത്താതെ മലയാളികളെ പുറത്തിറക്കാനായത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സാഹിത്യ പരിപാടി മാത്രമാണ് നടത്താന്‍ ശ്രമിച്ചതെന്നും അതിനായി പ്രചാരണങ്ങളോ പ്രത്യേകിച്ച് മറ്റെന്തെങ്കിലുമോ ചെയ്തിരുന്നില്ലെന്നും എംബസി സൗദി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിടിയിലായവരെ വിട്ടയച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.