
മക്ക: മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കും പ്രായം കൂടിയവരുമായവര്‍ക്ക് സേവനത്തിന് സൗജന്യ വീല്‍ചെയറുകള്‍. ഒന്‍പതിനായിരത്തോളം വീല്‍ചെയറുകളാണ് സേവനത്തിനായി തയാറാക്കിയിരിക്കുന്നത്. മസ്ജിദുല്‍ ഹറാം ഗതാഗത സേവന വിഭാഗമാണ് ഇത്രയും സൗജന്യ വീല്‍ചെയറുകള്‍ ഒരുക്കിയിരിക്കുന്നത്. 700 ഓളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്.
40 ഡിഗ്രിക്ക് മുകളിലാണ് ഇരു ഹറമുകളിലും ചൂട്. വീല്‍ ചെയര്‍ വിതരണത്തിന് പ്രത്യേക സ്ഥലങ്ങളുണ്ട് ഹറമില്‍. മൂന്ന് ഷിഫ്റ്റുകളിലായി നിരവധി പേരുണ്ട് സേവനത്തിന്. സൂപ്പര്‍വൈസര്‍മാരും ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെ ഓഫീസ് ജോലിക്കാരായി 168 പേരും. വീല്‍ ചെയറുകള്‍ക്ക്പ്രത്യേക പാതയും നിശ്ചയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.