Currency

ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിൽ വൻ ഇടിവ്

സ്വന്തം ലേഖകൻWednesday, January 17, 2018 9:25 pm

ബർലിൻ: ജര്‍മനിയിലേക്കു വന്ന അഭയാര്‍ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ൽ കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2015ല്‍ 890,000 അഭയാര്‍ഥികള്‍ എത്തിയ സ്ഥാനത്ത്, കഴിഞ്ഞ വര്‍ഷം വന്നത് 186,000 പേര്‍ മാത്രമാണ്. 2016ല്‍ ഇത് 280,000 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ അഭയാർത്ഥികളിൽ 47,000 പേർ സിറിയക്കാരാണ്. ഇറാക്കില്‍ നിന്ന് 21,000 പേരും അഫ്ഗാനിസ്ഥാനില്‍നിന്ന് 12,000 പേരും ഇക്കാലയളവിൽ അഭയാർത്ഥികളായി രാജ്യത്തെത്തി. പ്രതിവര്‍ഷം 2,20,000 ആളുകളെ മാത്രമേ സ്വീകരിയ്ക്കു എന്ന നിലപാടില്‍ എത്തിയതോടെയാണു ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കുറഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x