
ബർലിൻ: ജർമ്മനിയിൽ അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കസ്റ്റംസ്, പോലീസ് വിഭാഗങ്ങള്‍ രാജ്യ വ്യാപകമായി റെയ്ഡ് നടത്തുന്നു. ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘങ്ങളിൽപ്പെട്ടവരാണു ഇത്തരത്തിൽ തൊഴിൽ ചെയ്യുന്നവരിൽ പലരുമെന്നു വിലയിരുത്തിയാണു റെയ്ഡ്.
ചരിത്രത്തിൽ ആദ്യമായി നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിൽ വരെ ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുകയുണ്ടായി. മറ്റു പല ജര്‍മന്‍ സ്റേററ്റുകളില്‍ റെയ്ഡ് നടന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എത്രപേർ പിടിയിലായി എന്നതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
റെയ്ഡ് നടക്കുന്നത് സംബന്ധിച്ച വിവരം തുടക്കത്തില്‍ കസ്റ്റംസ് വകുപ്പ് വെളിപ്പെടുത്താൻ വിസ്സമ്മതിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.