Currency

ജർമ്മൻ നഗരങ്ങളിലെ ഡീസൽ വാഹന നിരോധനത്തിനു കോടതി അനുമതി

സ്വന്തം ലേഖകൻWednesday, February 28, 2018 8:23 pm
2a070cc64c39c5f2fc4514e21bb2c2e14957277709058442b7d1bf7ff54da733

ബർലിൻ: ജർമ്മൻ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്താൻ ഫെഡറൽ കോടതിയുടെ അനുമതി. വായുമലിനീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണു ഡീസൽ വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നത്. രാജ്യത്തെ വാഹന നിര്‍മാണ മേഖലയെയും സര്‍ക്കാരിന്റെ ഗതാഗത നയത്തെയും ഈ ഉത്തരവ് സാരമായി ബാധിക്കും.

അതതു സിറ്റി, മുനിസിപ്പല്‍ അധികൃതര്‍ക്ക് നിരോധനം നടപ്പാക്കാന്‍ അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. നിരോധനം നടപ്പാക്കുകയാണെങ്കില്‍ ഘട്ടം ഘട്ടമായി മാത്രമേ പാടുള്ളൂവെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്. കീഴ്ക്കോടതികള്‍ നേരത്തെ തന്നെ നിരോധനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x