
ബെർലിൻ: ഭീകരവാദികളെന്നു സംശയം തോന്നുന്ന വിദേശികളെ അവരുടെ മാതൃരാജ്യത്തേക്കു നാടുകടത്താമെന്ന് ജർമ്മൻ ഭരണഘടനാ കോടതി വിധിച്ചു. ഇത്തരത്തിലുള്ള നാടുകടത്തല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് അള്‍ജീരിയക്കാരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ വിധി പ്രസ്ഥാവിച്ചത്.
രാജ്യത്തിനു ഭീഷണിയാകുന്നവരെ നാടുകടത്താനുള്ള ഉത്തരവിടാന്‍ സ്റ്റേറ്റ് ആഭ്യന്തര മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്ന വകുപ്പ് ഉയര്‍ത്തിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. 2001 സെപ്റ്റംബര്‍ 11ന് യുഎസിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇങ്ങനെയൊരു നിയമം ജര്‍മനിയില്‍ പ്രാബല്യത്തില്‍ വന്നത്. ആദ്യമായി രാജ്യത്ത് ഇത് ആദ്യമായാണ് നിയമം പ്രയോഗിക്കപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.