Currency

എല്ലാ സിറിയക്കാര്‍ക്കും ജര്‍മനിയില്‍ അഭയാര്‍ഥിത്വം നല്‍കേണ്ടതില്ലെന്ന് കോടതി

സ്വന്തം ലേഖകന്‍Saturday, November 26, 2016 6:15 pm

ഓരോ സിറിയന്‍ അഭയാര്‍ഥിയുടെയും കാര്യത്തില്‍ അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനമാണ് ജര്‍മന്‍ അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ബര്‍ലിന്‍: എല്ലാ സിറിയക്കാര്‍ക്കും ജര്‍മനി അഭയാര്‍ഥിത്വം അനുവദിക്കേണ്ടതില്ലെന്ന് ഫെഡറല്‍ കോടതി വിധി. ഇതോടെ, ആയിരക്കണക്കിന് സിറിയന്‍ കുടുംബങ്ങള്‍ അതിര്‍ത്തിക്ക് ഇരുപുറത്താകാന്‍ വഴിയൊരുങ്ങി. സിറിയന്‍ സര്‍ക്കാര്‍ പ്രതിപക്ഷ ചിന്താഗതിയുള്ള മുഴുവന്‍ നാട്ടുകാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു എന്നു കരുതാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സിറിയയില്‍ കാര്യങ്ങള്‍ വ്യവസ്ഥാപിതമായല്ല നടക്കുന്നത് എന്നു മനസിലാക്കുന്നു. അതിനാല്‍ തന്നെ ഓരോ സിറിയന്‍ അഭയാര്‍ഥിയുടെയും കാര്യത്തില്‍ അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനമാണ് ജര്‍മന്‍ അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

നാട്ടിലേക്കു തിരിച്ചു പോകുന്ന സിറിയക്കാര്‍ മുഴുവന്‍ അറസ്‌റ്റോ വിചാരണയോ പീഡനമോ നേരിടേണ്ടി വരുമെന്ന് ഉറപ്പാണോ എന്നും കോടതി ചോദിച്ചു. ആണെങ്കില്‍ മാത്രമേ മുഴുവന്‍ സിറിയക്കാര്‍ക്കും പൗരത്വമല്ലാതെ ഒരു മാനദണ്ഡവും നോക്കാതെ അഭയാര്‍ഥിത്വം അനുവദിക്കാന്‍ കഴിയൂ എന്നുമാണ് കോടതിയുടെ വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x