പാതകള്‍ പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും രൂപീകരിക്കുന്ന പൊതുമേഖലാ കമ്പനിയുടെ 49.9 ശതമാനം ഓഹരി വിൽക്കാനാണ് നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് കമ്മിറ്റിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞു.
ബെർലിൻ: ജര്‍മനിയിലെ ദേശീയപാതകള്‍ സ്വകാര്യവത്കരിക്കാനുള്ള പദ്ധതിയുമായി ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബ്ള്‍. പാതകള്‍ പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും രൂപീകരിക്കുന്ന പൊതുമേഖലാ കമ്പനിയുടെ 49.9 ശതമാനം ഓഹരി വിൽക്കാനാണ് നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് കമ്മിറ്റിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞു.
ഇതു സംബന്ധിച്ച കരട് ബില്‍ ഉടന്‍ തയാറാക്കും. നിലവിൽ ടോളുകൾ വഴി ലഭിക്കുന്ന വരുമാനം കമ്പനിയ്ക്കായിരിക്കും. ഓട്ടോബാനില്‍ ട്രക്കുകള്‍ ഓടിക്കുന്നതിനാണ് ഇപ്പോൾ ടോളുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതിനിടെ വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ടോള്‍ ചുമത്താനും അലോചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.