Currency

ജർമ്മനിയിലെത്തിയ അഭയാർത്ഥികളിൽ ജോലി ലഭിച്ചത് 34,000 പേർക്ക്

സ്വന്തം ലേഖകൻWednesday, December 28, 2016 10:12 pm

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും.

ബർലിൻ: ജർമ്മനിയിലെത്തിയ അഭയാർത്ഥികളിൽ ജോലി ലഭിച്ചത് 34,000 പേർക്ക് മാത്രമെന്ന് കണക്കുകൾ. അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ റിസെര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ജോലി ലഭിച്ചവരിൽ നാലിൽ ഒരാളും താൽക്കാലിക ജോലിയിൽ ഏർപ്പെടുന്നവരുമാണ്. സിറിയ, ഇറാക്ക്, അഫ്ഗാനിസ്താന്‍, എറിത്രിയ എന്നിവിടങ്ങളില്‍നിന്നാണ് രാജ്യത്തെ കൂടുതലായും അഭയാർത്ഥികൾ എത്തിയത്. ഇവരിൽ പകുതി പേർക്ക് പോലും മതിയായ ജോലി കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x