ഭീകര സംഘടനകള്‍ക്ക് ധന സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പോലീസ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.
ബർലിൻ: ജർമ്മൻ പോലീസ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നു. ഭീകര സംഘടനകള്‍ക്ക് ധന സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പോലീസ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമാക്കി ഭീകരാക്രമണങ്ങൾ സമീപകാലത്ത് കൂടിയ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ തുരിംഗിയ, ഹാംബര്‍ഗ്, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, സാക്സണി, ബവേറിയ എന്നീ സ്റ്റേറ്റുകളില്‍ കർശന പരിശോധനകള്‍ നടത്തുകയുണ്ടായി. 12 അപ്പാര്‍ട്ട്മെന്റുകളും ഒരു കമ്യൂണല്‍ അക്കോമഡേഷന്‍ സംവിധാനവുമാണ് പരിശോധിച്ചത്. എന്നാൽ അരസ്റ്റും മറ്റു വിവരങ്ങളുമൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.