Currency

ജർമ്മനിയിൽ കുടിയേറ്റക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻWednesday, November 2, 2016 11:27 am

2016 ലെ ആദ്യ ആറ് മാസത്തിനിടയില്‍ ജര്‍മ്മന്‍ തെരുവുകളില്‍ കുടിയേറ്റക്കാര്‍ നടത്തിയത് 142,500 അക്രമങ്ങളാളെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസിസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ബെർലിൻ: രാജ്യത്ത് കുടിയേറ്റക്കാർ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്. 2016 ലെ ആദ്യ ആറ് മാസത്തിനിടയില്‍ ജര്‍മ്മന്‍ തെരുവുകളില്‍ കുടിയേറ്റക്കാര്‍ നടത്തിയത് 142,500 അക്രമങ്ങളാളെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസിസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാനഭംഗം, ലൈംഗികവും ശാരീരികവുമായ അക്രമങ്ങള്‍, കത്തിക്കുത്ത്, അതിക്രമിച്ച്‌ കൈയ്യേറുക, മോഷണം, ഭവനഭേദനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കുടിയേറ്റക്കാർ പ്രധാനമായും ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം രാജ്യത്താകമാനം 780 കുറ്റകൃത്യങ്ങളാണ് അഭയാര്‍ത്ഥികള്‍ നടത്തുന്നത്. 2015ലെ കണക്കിനേക്കാള്‍ 40 ശതമാനം കൂടുതലാണിതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x