
ബര്‍ലിന്‍: ജര്‍മന്‍ ജനതയ്ക്ക് പത്രങ്ങളിലുള്ള വിശ്വാസം കൂടുന്നതായി റിപ്പോർട്ട്. തീവ്ര വലതുപക്ഷ സംഘടനകള്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതിനിടെയാണ് ജര്‍മന്‍ ജനതയ്ക്ക് പത്രങ്ങളിലുള്ള വിശ്വാസം വർധിച്ചിരിക്കുന്നുവെന്ന സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
ഡ്രെസ്ഡനിലെ പെഗിഡ പ്രകടനങ്ങളിലും മറ്റും മാധ്യമങ്ങൾക്കെതിരെ ഉയരുന്ന പ്രധാന ആരോപണം കുടിയേറ്റക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങള്‍ മൂടിവയ്ക്കുന്നു എന്നതാണ്.
എന്നാൽ ആരോപണങ്ങൾക്കു ചെവി കൊടുക്കാതെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 55.7 ശതമാനം പേരും മാധ്യമങ്ങളെ വിശ്വാസമുള്ളതായി അഭിപ്രായപ്പെട്ടു. ഈ വർഷത്തേത് 2000ത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിശ്വാസ നിരക്കാണ്. കഴിഞ്ഞ വർഷം ഇത് 45.7 ശതമാനം മാത്രമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.